SignIn
Kerala Kaumudi Online
Thursday, 13 August 2026 7.42 AM IST

അല്ലുവിന്റെ AAA സിനിമാസ് വിശാഖപട്ടണത്തും

ss

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ AAA സിനിമാസ് വിശാഖപട്ടണത്തും പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായി എൽഇഡി പ്രൊജക്ഷൻ Q-Luxon സ്‌ക്രീനുമായി മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയമാണ് തുറന്നിരിക്കുന്നത്. 70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ എൽഇഡി സ്‌ക്രീൻ കൂടിയാണ്. അല്ലു അർജുൻ തന്നെ ഉദ്ഘാടനം നിർവഹിച്ചു. റീക്ലൈനർ ടിക്കറ്റ് ഉടമകൾക്ക് പ്രത്യേക ഐക്കൺ സ്റ്റാർ ലോഞ്ച്, സവിശേഷമായ വിഐപി എൻട്രൻസ്, പ്രീമിയം സീറ്റിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാഖപട്ടണത്തിന്റെ വിനോദ മേഖലയിൽ പുതിയ അധ്യായം കുറിക്കുകയാണ് AAA സിനിമാസ്. സ്‌ക്രീനിനപ്പുറത്തേക്ക് നീളുന്ന ഒരു വിനോദ യാത്രയാണ് അല്ലു അർജുൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY