SignIn
Kerala Kaumudi Online
Thursday, 13 August 2026 7.41 AM IST

ആഗസ്റ്റ് 15ന് തുടർചിത്രീകരണം , ജയസൂര്യയുടെ മായൻ കുട്ടിക്കാനത്ത്

sss

ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ - ചാപ്ടർ 1 എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ആഗസ്റ്റ് 15ന് കുട്ടിക്കാനത്ത് ആരംഭിക്കും. ഈ ഷെഡ്യൂളിൽ ജയസൂര്യ ജോയിൻ ചെയ്യും. ഉസ് ബെക്സ്ഥാനിൽ ആയിരുന്നു മായന്റെ ആദ്യ ഷെഡ്യൂൾ . ഈ ഷെഡ്യൂളിൽ വിജയ് ബാബു മാത്രമാണ് പങ്കെടുത്തത്. കുട്ടിക്കാനത്തിന് പുറമെ മൂന്നാറിലും വാഗമണ്ണിലും കോട്ടയത്തും ചിത്രീകരണം ഉണ്ടാകും . നൈല ഉഷ ആണ് നായിക. -ഡാർക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അദൃശ്യ ശക്തിയുമായി പോരാടുന്ന കൊമ്പുള്ള പൊലീസായി ജയസൂര്യ വേഷമിടുന്നു എന്ന് മോഷൻ പോസ്റ്റർ സൂചന നൽകിയിരുന്നു. ഏറെ പ്രചാരം നേടിയ 'കറുത്തച്ചനൂട്ട്" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം . മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത. , എെശ്വര്യ രാജ്, മുബിൻ എം. റാഫി, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ഒാർഡിനറി, അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ . കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY