
ചിത്രീകരണം സെപ്തംബറിൽ
കാർത്തിക് ആര്യൻ നായകനായി ഷിമിത് അമീൻ സംവിധാനം ചെയ്യുന്ന ഏവിയേഷൻ ത്രില്ലർ 'ക്യാപ്ടൻ ഇന്ത്യ"യിൽ പാർവതി തിരുവോത്ത് നായിക. ഏറെ നിർണായക കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.
ഋത്വിക് റോഷന്റെ പ്രൈം വീഡിയോ വെബ്‌സീരിസ് സ്‌റ്റോമിനുശേഷം പാർവതി തിരുവോത്ത് ഹിന്ദിയിൽ അഭിനയിക്കുന്ന സംരംഭം ആണ് ക്യാപ്ടൻ ഇന്ത്യ. യുദ്ധക്കെടുതിയിലായ രാജ്യത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച പൈലറ്റിന്റെ ജീവിതം ആണ് പ്രമേയം. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റിന്റെ വേഷം ആണ് കാർത്തിക് ആര്യൻ അവതരിപ്പിക്കുന്നത് .കബീർ ഖാന്റെ സ്പോർട്സ് ഡ്രാമയുടെ ചിത്രീകരണ തിരക്കിൽ ആണ് കാർത്തിക് ആര്യൻ. ഹർമാൻ ബവേജയുടെ ബവേജ സ്റ്റുഡിയോസും ഭൂഷൺ കുമാറിന്റെ ടീ സീരിസും ചേർന്നാണ് നിർമ്മാണം. ക്യാപ്ടൻ ഇന്ത്യയുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. 2017ൽ ഇർഫാൻ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ പാർവതിയുടെ അരങ്ങേറ്റം.
കഡക് സിംഗ്, തു യാ മേ എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. അതേസമയം ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് പാർവതി തിരുവോത്ത് നായികയായി റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം. സെപ്തംബർ 11ന് റിലീസ് ചെയ്യുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെടുന്നു. ഇതാദ്യമായി പാർവതി തിരുവോത്ത് പൊലീസ് വേഷത്തിൽ എത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ്, ഉണ്ണിമായപ്രസാദ് എ ന്നിവരും പൊലീസ് വേഷത്തിൽ എത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |