SignIn
Kerala Kaumudi Online
Saturday, 26 September 2026 6.57 AM IST

ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രിയതമൻ ആരംഭിച്ചു

sss

ശ്രീനാഥ് ഭാസിയും തേജ ലക്ഷ്മിയും നായകനും നായികയുമായി റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പ്രിയതമൻ കൊല്ലത്ത് ചിത്രീകരണം ആരംഭിച്ചു.മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളായ തേജലക്ഷ്മി മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം ആണ് പ്രിയതമൻ. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് എം.ബി.എ .ബിരുദധാരിയായ പെൺകുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്‌ണ ആണ് അ മ്മ. ഇർഷാദ് ,സുധീർ കരമന, സുനിൽ സുഖദ , മീരാ നായർ, പി.പി. കുഞ്ഞികൃഷ്ണൻ , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ,

പത്മരാജ് രതീഷ് ,വിദ്യ വിശ്വനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ് , മുനീർ അറക്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം . രചന കൃഷ്‌ണ പൂജപ്പുര , കഥ- സനു ഭാസ്‌കർ, ഛായാഗ്രഹണം പ്രദീപ് നായർ, ഗാനങ്ങൾ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം - രമേഷ് നാരായൺ, ബിജിബാൽ, റോണി റാഫേൽ , പശ്ചാത്തല സംഗീതം- റോണി റാഫേൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, കലാ സംവിധാനം- അർക്കൻ എസ്. കർമ്മ, മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യൂം ഡിസൈൻ ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്. പി.ആർ. ഒ വാഴൂർ ജോസ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY