SignIn
Kerala Kaumudi Online
Saturday, 26 September 2026 8.00 AM IST

ധനുഷ് - പ്രീതി മുകുന്ദൻ ചിത്രം മധുരയിൽ

sss

ധ​നു​ഷ്,​ ​പ്രീ​തി​ ​മു​കു​ന്ദ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ത​മി​ഴ​ര​സ​ൻ​ ​പ​ച്ച​മു​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​പൂ​ജ​യോ​ടെ​ ​മ​ധു​ര​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ എ​സ്.​ജെ.​ ​സൂ​ര്യ,​ ​വ​ടി​വേ​ലു,​ ​ഉ​റി​യ​ടി​ ​ഫെ​യിം​ ​വി​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ആ​ണ് ​ഈ​ണം.​ ​ഓ​മി​നു​ ​ശേ​ഷം​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ധ​നു​ഷ് ​ചി​ത്ര​ത്തി​ന് ​വീ​ണ്ടും​ ​ഈ​ണം​ ​ഒ​രു​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​ല​ബ്ബ​ർ​ ​പ​ന്ത് ​എ​ന്ന​ ​ശ്ര​ദ്ധേ​യ​ ​ചി​ത്രം​ ​ഒ​രു​ക്കി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​ത​മി​ഴ​ര​സ​ൻ​ ​പ​ച്ച​മു​ത്ത്.

ഡി​ 56​ ​എ​ന്നു​ ​താ​ത്‌​കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്രം​ ​സി​താ​ര​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സി​ന്റെ​യും​ ​പി​ൻ​മാ​ർ​ക് ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ത​മി​ഴ​ര​സ​ൻ​ ​പ​ച്ച​മു​ത്തി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റം​ ​ചി​ത്രം​ ​ആ​യി​രു​ന്നു​ ​ല​ബ്ബ​ർ​ ​പ​ന്ത്.​ ​ഹ​രീ​ഷ് ​ക​ല്യാ​ൺ,​ ​ആ​ടു​ക​ളം​ ​ന​രേ​ൻ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ള​ ​താ​രം​ ​സ്വാ​സി​ക​യു​ടെ​ ​പ്ര​ക​ട​നം​ ഹൈ​ലൈ​റ്റാ​യി​രു​ന്നു.​ല​ബ്ബ​ർ​ ​പ​ന്ത് ​പോ​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​വും​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നാ​ണ് ​വി​വ​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHANUSH, PREETHI MUKUNDAN, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY