
രജനികാന്ത് നായകനായി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2വിലെ രണ്ടാം ഗാനം പുറത്തിറങ്ങി. രജനി സ്വാഗിൽ വൺ സൺ വൺ മൂൺ എന്ന ഗാത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. അനുരുദ്ധിന്റെ ഈണം ആണ് ഗാനത്തിന്റെ തീ. മാസ് ലുക്കിൽ രജനി പ്രത്യക്ഷപ്പെടുന്നു . ഷംന കാസിമിന്റെ ഡാൻസ് നമ്പറുമായി ജയിലർ 2വിലെ 'അലോ ബൊലേലോ ആയിരുന്നു ആദ്യ ഗാനം. രജനികാന്തിനൊപ്പം രാജേഷ് മാധവനും ഗാനരംഗത്തുണ്ട്. അരുൾരാജ കാമരാജയാണ് ഗാനരചന.
ജാനി മാസ്റ്റർ നൃത്ത സംവിധാനവും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും.ചിത്രത്തിന്റെ കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശംശ്രീ ഗോകുലം മുവീസ് സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |