SignIn
Kerala Kaumudi Online
Saturday, 26 September 2026 6.58 AM IST

റാം 2 കൊച്ചിയിൽ, നായിക പ്രിയമണി

ss

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാം 2 കൊച്ചിയിൽ ആരംഭിച്ചു. റാമിന്റെ രണ്ടാം ഭാഗമായ റാം 2 വിൽ പ്രിയമണി ആണ് നായിക. റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. റാം 2വിന്റെ മൂന്നുദിവസത്തെ ചിത്രീകരണമാണ് കൊച്ചിയിൽ. തുടർന്ന് ഹൈദരാബാദിലേക്ക് ഷിഫ്ട് ചെയ്യും എന്നാണ് വിവരം. റാമിന്റെ 15 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് റാം ഒരുങ്ങുന്നത്.

മോഹൻലാൽ അടുർത്ത വർഷമേ ജോയിൻ ചെയ്യൂ. വിയന്നയിൽ വിഷ്‌ണു മോഹന്റെ ഓപ്പറേഷൻ ഗംഗയിൽ അഭിനയിക്കുകയാണ് മോഹൻലാൽ. നേരിനുശേഷം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ ഭാഗമായി പ്രിയമണി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം ആ​റു​ ​വ​ർ​ഷം​ ​മു​ൻ​പ് ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്രം​ ​ആ​ണ് ​റാം.​ ​ജീ​ത്തു​ ​ജോ​സ​ഫി​ന്റെ​ ​ക​രി​യ​റി​ൽ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​സി​നി​മ​യാ​യ​ ​റാ​ം തു​ട​ക്കം​ ​മു​ത​ൽ​ ​പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു .​ ​റാം​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വ​രെ​ ​പ്ര​ച​രി​ച്ച​താ​ണ്.


2020​ ​തു​ട​ക്ക​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​റാം​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി.​ ​തു​ട​ർ​ന്ന് 2022​ ​ആ​ഗ​സ്റ്റ് 6​ന് ​പു​ന​രാ​രം​ഭി​ച്ചു.​ ​ഇ​തി​നു​ശേ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​നി​ല​ച്ചു.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ചി​ത്രം​ ​ഹൃ​ദ​യ​പൂ​ർ​വ്വ​ത്തി​നു​ശേ​ഷം​ ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും​ ​എന്ന് ​വാ​ർ​ത്ത​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്റെ​ ​റി​ലീ​സ് ​ഉ​ണ്ടാ​കും​ ​എ​ന്നും​ ​പ്ര​ചാ​ര​ണം​ ​ഉ​ണ്ടാ​യി.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ. ഇ​ന്ദ്ര​ജി​ത്ത്,​ ​സു​രേ​ഷ് ​മേ​നോ​ൻ,​ ​സി​ദ്ദി​ഖ്,​ ​ദു​ർ​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ൽ​ ​ഹു​സൈ​ൻ,​ ​ച​ന്തു​നാ​ഥ്,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYAMANI, CINEMANEWS, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY