SignIn
Kerala Kaumudi Online
Saturday, 26 September 2026 8.00 AM IST

സംവിധാനം അരുൺ ബോസ്, അടുത്ത തുടക്കത്തിന് വിസ്മയ

ss

തു​ട​ക്ക​ത്തി​ന്റെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​വി​സ്മ​യ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​അ​രു​ൺ​ ​ബോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​വി​സ്മ​യ​ ​മോ​ഹ​ൻ​ലാ​ൽ​ ​പു​ഞ്ചി​രി​ ​തൂ​കി​ ​പാ​തി​മു​ഖ​വു​മാ​യു​ള്ള​ ​അ​നൗ​ൺ​സ്മെ​ന്റ് ​പോ​സ്റ്റ​ർ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​ ​ഉ​യ​രെ​ ,​ ​ജാ​ന​കീ​ ​ജാ​നേ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​എ​സ് ​ക്യൂ​ബ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷെ​നു​ഗ,​ ​ഷെ​ഗ്ന,​ ​ഷെ​ർ​ഗ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ര​വ​ധി​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ഗൃ​ഹ​ല​ക്ഷ്മി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ഉ​ട​മ​ ​അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​പി.​വി.​ ​ഗം​ഗാ​ധ​ര​ന്റെ​ ​മ​ക്ക​ളാ​ണ് ​ഇ​വ​ർ.


ര​ത്തി​ന,​ ​സു​ഹാ​സ് ​-​ ​ഷ​റ​ഫ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​പു​ഴു,​ ​പാ​തി​രാ​ത്രി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യി​ക​യാ​യ​ ​ര​ത്തി​ന​ ​ഇ​താ​ദ്യ​മാ​യാ​ണ് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ത്.​ ​വ​ര​ത്ത​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്തുക്കളും ഡി​യ​ർ​ ​ഫ്ര​ണ്ട്,​ ​വൈ​റ​സ്,​ ​റൈ​ഫി​ൾ​ ​ക്‌​ള​ബ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സ​ഹ​ര​ച​യി​താ​ക്ക​ളു​മാ​ണ് ​സു​ഹാ​സ് ​-​ ​ഷ​റ​ഫ്.​ ,​ ​ലൂ​ക്ക​ ,​ ​മാ​രി​വി​ല്ലി​ൻ​ ​ഗോ​പു​ര​ങ്ങ​ൾ,​ ​മി​ണ്ടി​യും​ ​പ​റ​ഞ്ഞും​ എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​ണ് ​അ​രു​ൺ​ ​ബോ​സ്.​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​എം.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ ​ജി​തേ​ഷ് ​പൊ​യ്ക,​ ​സ​ജി​ ​ജോ​സ​ഫ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISMAYA, ARUN BOSE, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY