
രജനികാന്ത് ചിത്രം ജയിലർ 2 ൽ ബോളിവുഡ് താരം നോറ ഫത്തേഹിയുടെ ഡാൻസ് നമ്പറുമായി ബിൻദാസ് ഗാനം പുറത്തിറങ്ങി . ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ ജയിലറിൽ തമന്നയുടെ കാവാല പാട്ടിനെ തോൽപ്പിക്കുംവിധം ആണ് നോറ . ജയിലർ 2 വിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ.
ചടുലമായ നൃത്തവും ആകർഷകമായ സൗന്ദര്യവും നോറയെ യുവാക്കൾക്ക് ഹരമാക്കിമാറ്റുന്നു. നെൽസൻ ദിലീപ് കുമാർ സംവിധാനം സംവിധാനം ചെയ്യുന്ന ജയിലർ 2 ഒക്ടോബർ 15ന് ലോകവ്യാപകമായി റിലീസ് ചെയ്യും.അനിരുദ്ധ് രവിചന്ദർ ഈണം ഒരുക്കുന്നു.സൺ പിക് ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. ശ്രീ ഗോകുലം മുവീസ് ആണ് കേരളത്തിലും കർണാടകത്തിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |