
സ്ലം ഡോഗ് - 33 ടെംപിൾ റോഡ് ഗ്ലിമ്പ്സ് വീഡിയോ
വിജയ് സേതുപതി നായകനായി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ് എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ സറീന വഹാബ് കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ അമ്മ സുബൈദ ആണ് സറീന . സുബൈദയുടെ വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും തീവ്രമായി അവതരിപ്പിക്കുന്ന ഗ്ലിമ്പ്സിൽ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നുണ്ട്.ആക്ഷനും മാസ്സിനുമൊപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഗ്ലിമ്പ്സ് നൽകുന്ന സൂചന. സംയുക്തയാണ് നായിക.ബോളിവുഡ് താരം തബു , കന്നഡ താരം ദുനിയ വിജയ് കുമാർ എന്നിവർ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും താരനിരയിലുണ്ട്. ഛായാഗ്രഹണം: സാം കെ നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റിംഗ്: സന്തോഷ് നൂസില. പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും.പി.ആർ. ഒ: ശബരി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |