SignIn
Kerala Kaumudi Online
Friday, 02 October 2026 5.32 AM IST

ആ കില്ലർ നാളെ പുറത്തിറങ്ങും, ദി തേർഡ് മർഡർ ട്രെയിലർ

sss

ആകാംഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു ദി തേർഡ് മർഡർ ട്രെയിലർ. കൊലയാളിയെ തേടി സൈജു കുറുപ്പ് എത്തുന്നു. ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ലിയോണ ലിഷോയ് എന്നിവർ എല്ലാം കേസിിന്റെ വഴികളിൽ എത്തിച്ചേരുന്നു. ആ കില്ലർ ഇതിൽ ഇല്ല എന്ന് പറയുമ്പോൾ വീണ്ടും ഉദ്വേഗം നിറയുന്നു. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്നു.ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ, വൈ, റോയ്‌ എന്നീ ചിത്രങ്ങൾക്ക് ശേഷംസുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും. ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ഫറാ ഷിബിലാ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,സ്വർണലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം.വിതരണം സ്വർണലയ സിനിമാസ്.

പി .ആർ.ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY