SignIn
Kerala Kaumudi Online
Friday, 02 October 2026 5.32 AM IST

കല്ലാർ മാനിഫെസ്റ്റോയിൽ നസ്ലിൻ

sss

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന കല്ലാർ മാനിഫെസ്റ്രോ എന്ന ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം നസ്ലിൻ.നേരത്തേ കുഞ്ചാക്കോ ബോബനു നിശ്ചയിച്ചിരുന്ന വേഷത്തിലേക്കാണ് നസ്ലിൻ എത്തുന്നത്. ഡേറ്റ് ക്ളാഷിനെ തുടർന്ന് ചാക്കോച്ചൻ പിൻമാറുകയായിരുന്നു.

വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ പങ്കാളിളായ വിമൽ ഗോപാലകൃഷ്ണൻ ആണ് രചന. പീരിഡ് ഡ്രാമ ഗണത്തിൽ പ്പെടുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. സുഷിൻ ശ്യാം ആയിരിക്കും സംഗീതം.

2019 ൽ അന്ന ബെൻ, നായികയായ ഹെലൻ എന്ന ചിത്രത്തിലൂടെയാണ് മാത്തുക്കുട്ടി സേവ്യർ സംവിധായകനാകുന്നത്.ഹെലന്റെ ഹിന്ദി റീമേക്ക് മിലി എന്ന പേരിൽ മാത്തുക്കുട്ടി സംവിധാനം ചെയ്തപ്പോൾ ജാൻവി കപൂർ ആയിരുന്നു നായിക.ഹെലനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. അതേസമയം ജിസ് ജോയി സംവിധാനം ചെയ്യുന്ന കോട്ടയം ബെൽറ്റിൽ അഭിനയിക്കുകയാണ് ആസിഫ് അലി. ആസിഫ് അലിയും ജിസ് ജോയിയും ഒരുമിക്കുന്ന ആറാമത്തെ ചിത്രം ആണ് കോട്ടയം ബെൽറ്റ്. സീൻ എന്ന സൂര്യ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്രം കുറിച്ച നസ്ളിന്റെ രണ്ട് ചിത്രങ്ങളാണ് നവംബർ റിലീസിന്. സൂര്യ ചിത്രത്തിൽ പ്രതിനായകനായാണ് നസ്ലിൻ എത്തുന്നതെന്നാണ് വിവരം. നവംബർ 6ന് സീൻ റിലീസ് ചെയ്യും. രോമാഞ്ചം,​ ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവന്റെയും തമിഴ് അരങ്ങേറ്രം കൂടിയാണ് സീൻ.

വ​ൻ​ ​താ​ര​നി​ര​യു​മാ​യി​ ​അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​ ​D​'​E​U​X​"​ ആണ് നസ്ലിന്റെ മറ്റൊരു റിലീസ്.

ന​വം​ബ​ർ​ 19​ന് ​റി​ലീ​സ് ​ചെ​യ്യുന്ന അമൽനീരദ് ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് നസ്ലിൻ എത്തുന്നത്.

​ കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ച​ന്തു​ ​സലിംകു​മാ​ർ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​പാ​രി​സ് ​ല​ക്ഷ്മി,​ ​നാ​ദി​യ​ ​മൊ​യ്തു,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ജ്യോ​തി​ർ​മ​യി,​ ​ഹ​ൻ​സി​ക​ ​കൃ​ഷ്ണ​ ​തു​ട​ങ്ങിയവരാണ് മറ്റ്​ ​ ​താ​രങ്ങൾ .​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ എല്ലാ താരങ്ങളും എത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY