
സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷം അവതരിപ്പിക്കുന്ന 'ധൂമകേതു'വിലെ സ്നീക്ക് പീക്ക് പുറത്ത്. സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്നീക്ക് പീക്കായി പുറത്തിറങ്ങിയത്. ടൈം ട്രാവൽ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങളുണ്ട് .സുധി മാഡിസൺ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം തിയേറ്ററുകളിൽ ലഭിക്കുന്നു.
ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള എന്നിവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സോണിയും മനുവും ചേർന്നാണ് രചന.ഛായാഗ്രഹണം: ജിന്റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം : അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് നിർമ്മാണം. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് നിർമ്മാതാക്കൾ. വിതരണം : ഭാവന റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |