
മമ്മൂട്ടിയും ധനുഷും ആദ്യമായി തമിഴിൽ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം ഓം നവംബർ 20ന് ലോകവ്യാപകമായി റിലീസ് ചെയ്യും. നേരത്തേ ഒക്ടോബർ 16 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നതാണ്. അമരൻ എന്ന ബ്ളോക് ബസ്റ്ററിനുശേഷം രാജ് കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഓം ചാപ്റ്റർ 1 ഉദിരം - ദ ബ്ലഡ് വുഡിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ.നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. രണ്ടു ഭാഗങ്ങളായുള്ള ആക്ഷൻ ഫ്രാഞ്ചൈസിയുടെ ആദ്യ അധ്യായമാണ് ഒാം. സായ് അഭ്യങ്കറിന്റേതാണ് സംഗീതം.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |