SignIn
Kerala Kaumudi Online
Sunday, 04 October 2026 4.35 AM IST

വിപിൻ അറ്റ്‌ലിയുടെ സ്റ്റീവ് ആൻഡ് പോളി

sss

സാജിദ് യാഹിയ, പുതുമുഖം സിദ്ധാർത്ഥ് സത്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിപിൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന സ്റ്റീവ് ആൻഡ് പോളി കൊച്ചിയിൽ പൂജയോടെ തുടക്കം കുറിച്ചു. നിർമ്മാതാവ് വിജയ് ബാബു സ്വിച്ച് ഒാണും നിർമ്മാതാവ് എൻ എം ബാദുഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ക്ലാപ്പും നൽകിയതോടെ ചടങ്ങുകൾക്ക് ആരംഭമായി. കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിലൂടെ ഹ്യൂമറിനും വയലൻസിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത് സാജിദ് യാഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ്.

ഡ്രാക്കുള സുധീർ, ജൂഡ് ആന്തണി ജോസഫ്, മോസപ്പൻ, നിയ ലൂക്ക്, മുൻസില, ശ്രയ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ജോസഫ് സാനിയേൽ.(നവാസ് ലെൻസ് മാൻ) എഡിറ്റിംഗ് - ഏ. ആർ ജിബീഷ് , സംഗീതം- മുഹമ്മദ് സത്താർജി. , എപ്പിക് ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും എൻ .എ . മോഷൻ പിക് ചേഴ്സിന്റെ യും ബാനറിൽ നരേഷ്കുമാർ . ജ , നസീർ അഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം . പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, VIPIN ATLEE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY