
മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ ക്ളാഷിന്. മമ്മൂട്ടി , ധനുഷ് ചിത്രം ഓം, ദുൽഖർ സൽമാന്റെ ആകാശം ലോ ഒക താരയും നവംബർ 20ന് റിലീസ് ചെയ്യുന്നു. രണ്ടും അന്യ ഭാഷാ ചിത്രങ്ങളാണ്.
ഒാം എന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് അധോലോക നായകൻ ബർമ്മ കാർത്തികേയയായി. സിയ എന്ന വിളിപ്പേരുണ്ട് കാർത്തികേയയ്ക്ക്. മാസ് ലുക്കിൽ ഏറെ ശക്തമായതും ആഴമുള്ളതുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമരൻ എന്ന ബ്ളോക് ബസ്റ്ററിനുശേഷം രാജ് കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ഒാം - ചാപ്ടർ വൺ ' ഉധിരം : ദ ബ്ളഡ് വുഡ് എന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസാണ് എന്നിവരാണ് മറ്റ് താരങ്ങൾ. സായ് അഭ്യങ്കർ ആണ് ഈണം. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന് എഴിൽ അരസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക താര തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിനെത്തും . ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തേ ശ്രദ്ധ നേടി . പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക . ശ്രുതി ഹാസൻ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ .തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം ജി.വി. പ്രകാശ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |