SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.35 AM IST

ചി​രി​പ്പി​ക്കാ​ൻ​ ​ അ​ക്ഷ​യ് ​കു​മാ​റും​ മാ​ധ​വ​നും

a

ചി​രി​പ്പി​ക്കാ​ൻ​ ​വീ​ണ്ടും​ ​വ​രി​ക​യാ​ണ് ​അ​ക്ഷ​യ് ​കു​മാ​ർ,​ ​ഒ​പ്പം​ ​മാ​ധ​വ​നും.​ ​സാ​ജി​ദ് ​ഖാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​മു​ഴു​നീ​ള​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.​ ​ഹേ​യ് ​ബേ​ബി,​ ​ഹൗ​സ്ഫു​ൾ,​ ​ഹൗ​സ് ​ഫു​ൾ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ക്ഷ​യ്കു​മാ​റും​ ​സം​വി​ധാ​യ​ക​ൻ​ ​സാ​ജി​ദ് ​ഖാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ഷ​ ​പ​ഠാ​നി​യും​ ​ശ്രി​യ​ ​ശ​ര​ണു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ഏ​ക്താ​ ​ക​പൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​രം​ഭ​ത്തി​ൽ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കും.​

അ​തേ​സ​മ​യം പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വാ​ൻ​ ​ആ​ണ് ​അ​ക്ഷ​യ്കു​മാ​ർ​ ​നാ​യ​ക​നാ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​ഹൈ​വാ​നി​ലെ​ ​അ​ക്ഷ​യ്കു​മാ​റി​ന്റെ​ ​പ്ര​ക​ട​നം​ ​ഏ​റെ​ ​പ്ര​ശം​സ​ ​നേ​ടി.​ ​കോ​മ​ഡി​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ട്രാ​ക്കി​ൽ​ ​നി​ന്ന് ​മാ​റി​യു​ള്ള​ ​പ്രി​യ​ദ​ർ​ശ​ൻ​ ​-​ ​അ​ക്ഷ​യ്കു​മാ​ർ​ ​കൂ​ട്ടു​കെ​ട്ടി​ലെ​ ​ചി​ത്രം​ ​ആ​യി​രു​ന്നു​ ​ഹൈ​വാ​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, AKSHAY KUMAR, R MADHAVAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY