SignIn
Kerala Kaumudi Online
Thursday, 05 November 2026 7.28 AM IST

ഏതിലും ലാൽ, പൊലീസായും പട്ടാളമായും സാധാരണക്കാരനായും മോഹൻലാൽ

sss

ആരാധകർക്ക് വാനോളം ആവേശം പകർന്ന് മൂന്നു മോഹൻലാൽ ചിത്രങ്ങൾ. പൊലീസായും പട്ടാളക്കാരനായും കൈലി മുണ്ടുടുത്ത സാധാരണക്കാരനായും മോഹൻലാൽ എത്തുന്നു. എസ്.ഐ ലൗലജൻ ആണ് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിൽ മോഹൻലാൽ.രസികനായ നല്ലൊരു കുടുംബനാഥൻ. ജോലിയിൽ അലസൻ. എന്നാൽ ഒരു കേസ് അന്വേഷണത്തിന് ഇറങ്ങി തിരിക്കുമ്പോൾ ലൗലജനെ കാത്തിരിക്കുന്ന ചില സംഭവങ്ങൾ. മീര ജാസ്‌മിൻ ആണ് നായിക. ഡിസംബർ 24ന് അതിമനോഹരം റിലീസ് ചെയ്യും.

തുടരും എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്ന ചിത്രം ആണ് അതിമനോഹരം. മോഹൻലാലും സംവിധായകൻ വിഷ്ണുമോഹനും ഒരുമിക്കുന്ന ഓപ്പറേഷൻ ഗംഗ, യുക്രെയിൻ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപരമായ രക്ഷാദൗത്യത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. പട്ടാള സിനിമകളിൽ മോഹൻലാൽ എത്തുമ്പോൾ കാണുന്ന സുഖം ഓപ്പറേഷൻ ഗംഗയിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ ആണ് നായിക. അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഗ്ളിംപ്സ് പുറത്തുവന്നു. കൈലി മുണ്ടുടുത്ത സാധാരണക്കാരനായാണ് മോഹൻലാൽ. മുൻപ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കണ്ടിരുന്നുവെന്ന് ആരാധകർ. മുകേഷ്, സംഗീത് പ്രതാപ്, അജു വർഗീസ്, രാജേഷ് മാധവൻ, ഇവ തെന്നൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY