
അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെൽകൗ പോണ്ടിച്ചേരി’ നവംബർ 13ന് ആഗോള റിലീസായി പ്രദർശനത്തിന് എത്തും. ഒരു സംഘം സുഹൃത്തുക്കൾ പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന യാത്രയും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം. സൗഹൃദവും ആഘോഷങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ഒത്തുചേരുന്ന രസകരമായ യാത്ര അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക.ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കുടം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മ ആണ് മറ്റൊരു പ്രധാന താരം.ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ് .അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. വിതരണം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |