
നാഗാർജുനയുടെ നൂറാമത്തെ ചിത്രമായ കിംഗ് 100ൽ തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഹന്തി ഝാൻസി റാണി എന്ന കഥാപാത്രമായാണ് തബു വേഷമിടുന്നത്. അതീവ സുന്ദരിയും രാജകീയവുമായി തബുവിനെ കാണാം.താരത്തിന്റെ 55-ാം പിറന്നാൾ ദിനത്തിൽ ആണ് പോസ്റ്റർ റിലീസ്. തബുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗ്ളിംപ്‌സും പുറത്തിറങ്ങി.
ഒരു പഴയ റേഡിയോ ഗാനം കേൾക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്റ്റൈലിഷ് കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്.ഒരുകാലത്ത് തെലുങ്കിൽ ഓൺസ്ക്രീനിലും ഓഫ് സ്‌ക്രീനിലും പ്രണയ ജോഡികളായിരുന്നു നാഗാർജുനയും തബുവും .28 വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. നിന്നെ പെല്ലാഡുത എന്ന ചിത്രം ക്ളാസിക് ഹിറ്റായി മാറുകയും ഈ പ്രണയജോഡികളെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കുകയും ചെയ്തതാണ് . രാം. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം കിഗ് 100ന്
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |