
ഹൃദയപൂർവം ലൊക്കേഷൻ ചിത്രങ്ങൾ
മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നത് തുടരുന്നു. ചുവപ്പ് നിറം ഷർട്ടും കറുത്ത പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ വരുന്ന ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാവണപ്രഭു സിനിമ ലുക്കിനോട് പലരും ഇൗ ചിത്രത്തെ താരതമ്യം ചെയ്യുന്നുണ്ട്. രാവണപ്രഭുവിലെ ഇൻട്രോ സീനിൽ റെഡ് ബ്ളാക് കളർ കോംമ്പോയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രവും . 2015 ൽ റിലീസ് ചെയ്ത എന്നും എപ്പോഴും ആണ് ഇൗ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |