SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.13 AM IST

'ഐ ആം സോറി അയ്യപ്പാ' ഗാനത്തിൽ പാ. രഞ്ജിത്തിനും ഇസൈവാണിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

READ ENGLISH VERSION
pa-ranjith

ചെന്നൈ: അയ്യപ്പനെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകനെതിരെ കേസെടുക്കണമെന്ന് ആവശ്യം. സംവിധായകൻ പാ. രഞ്ജിത്തിനെതിരെയും ഗായിക ഗാന ഇസൈവാണിക്കുമെതിരെയാണ് പരാതികൾ ഉയരുന്നത്. 2020ൽ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആരോപിച്ചുവെന്നാണ് വിമർശനം. പാട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായതോടെയാണ് പരാതികൾ ഉയർന്നത്.

മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണം എന്ന ആവശ്യവുമായി സംവിധായകനും ഗായികയ്ക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്‌മയാണ് മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. 'ഐ ആം സോറി അയ്യപ്പ' എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണ് പ്രശ്‌നം? എന്തിനാണ് അയിത്തം എന്നെല്ലാമാണ് പാട്ടിലുള്ളത്.

തമിഴ് ബിഗ്‌ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു ഇസൈവാണി. '2020ലെ നൂറ് വനിതകൾ' എന്ന ബിബിസി പരിപാടിയിൽ ഇസൈവാണി ഉൾപ്പെട്ടിട്ടുണ്ട്.

കബാലി, കാല, ആട്ടക്കത്തി, തങ്കലാൻ, മദ്രാസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രഞ്ജിത്ത്. പരിയെരും പെരുമാൾ, ബ്ളൂ സ്റ്റാ‌ർ, ബൊമ്മൈ നായകി തുടങ്ങി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PA RANJITH, GANA ISAIVANI, AYYAPPAN SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY