SignIn
Kerala Kaumudi Online
Saturday, 24 October 2026 11.02 AM IST

ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് ഒടിടിയിൽ എത്തുന്നു; റിലീസ് തീയതി പുറത്തുവന്നു

READ ENGLISH VERSION
jai-ganesh

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'ജയ് ഗണേഷ്' ഒടിടിയിൽ പ്രദർശനത്തിനെത്തുന്നു. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മേയ് 24ന് മനോരമ മാക്‌സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും ബോക്‌സോഫീസിൽ മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം.

ജയ് ഗണേഷിൽ മഹിമ നമ്പ്യാർ ആയിരുന്നു നായിക. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് 'ജയ് ഗണേഷ്' നിർമ്മിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചന്ദ്രു ശെൽവരാജ് ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

വളരെ മനോഹരമായ സിദ്ധനാട് എന്ന ചെറിയ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ ബൈക്കർ ആകണമെന്ന മോഹമായിരുന്നു ചിത്രത്തിലെ നായകനായ ജയ് ഗണേഷിന്. എന്നാൽ, കോളേജിൽ പഠിക്കുമ്പോൾ പിതാവ് അറിയാതെ ബൈക്കെടുത്ത് പുറത്തുപോയി അപകടത്തിൽപ്പെട്ട് അരയ്‌ക്ക് താഴേക്ക് തളർന്നുപോയി. ഒടുവിൽ ആത്മഹത്യ ചെയ്യാനായി സിദ്ധക്കുളത്തിലേക്ക് ചാടിയെങ്കിലും തന്റെ ജന്മരഹസ്യമെന്താണെന്ന് അവിടെ നിന്നാണ് ജയ് ഗണേഷിന് മനസിലാവുന്നത്. ത്രില്ലർ സ്വഭാവമുള്ള സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIGANESH, OTT RELEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA