SignIn
Kerala Kaumudi Online
Thursday, 17 September 2026 2.28 AM IST

ഗ്ളാമർ ലുക്കിൽ കുഞ്ഞാറ്റ

ss

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഗ്ളാമർ ലുക്കിൽ ആദ്യമായാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ പ്രത്യക്ഷപ്പെടുന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പാർട്ടി ലുക്കിൽ എത്തിയപ്പോഴത്തെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ബ്ളാക്ക് ഗൗണിൽ കുഞ്ഞാറ്റ സുന്ദരിയായിരിക്കുന്നെന്നും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ സമയമായിയെന്നും കമന്റുകൾ. അടുത്തിടെ ചെന്നൈയിൽ ഉർവശിയുടെ വീട്ടിൽ എത്തിയപ്പോഴത്തെ ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. യു.കെയിൽ പഠിക്കുന്ന കുഞ്ഞാറ്റ അവധിക്ക് നാട്ടിൽ എത്തിയതാണ്. ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. പിറന്നാൾ ആഘോഷിക്കാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന വരുൺ ധവാനെ കുഞ്ഞാറ്റ കാണുന്നത്. സ്വപ്നതുല്യമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയതിന് ദൈവത്തിന് നന്ദി എന്ന കുറിപ്പോടെയാണ് വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY