SignIn
Kerala Kaumudi Online
Monday, 14 September 2026 4.36 AM IST

മാലിക്കും കോൾഡ് കേസും ഒ.ടി.ടി. റിലീസിന്

malik

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ബിഗ് ബഡ‌്ജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജിനെ നായകനാക്കി തനുബാലക്ക് സംവിധാനം ചെയ്യുന്ന കോൾഡ് കേസും ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഇരുചിത്രങ്ങളുടെയും നിർമ്മാതാവായ ആന്റോ ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"മാലിക്കിന്റെ ചിത്രീകരണം 2019 സെപ്തംബറിൽ തുടങ്ങിയതാണ്. മാലിക്കും കോൾഡ് കേസും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുകയും കേരളത്തിലെ തിയേറ്ററുടമകളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കേരള ഫിലിം ചേംബറും അതിനായി സഹകരിക്കുകയും ചെയ്തതാണ് കൊവിഡിന്റെ വ്യാപനം കുറയുകയും സെക്കൻഡ് ഷോ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ നടത്തുവാൻ ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതുകൊണ്ട് മരയ്ക്കാറിനൊപ്പം 2021 മേയ് 13ന് മാലിക്ക് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്നതാണ്. നിർഭാഗ്യവശാൽ കൊവിഡ് വ്യാപനം കൂടുകയും തിയേറ്ററുകൾ വീണ്ടും അടച്ചിടുകയും ഇനി എന്ന് തിയേറ്ററുകൾ തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാലും സാമ്പത്തിക ബുദ്ധിമുട്ട് നിലനിൽക്കുന്നതിനാലും മാലിക്കും കോൾഡ് കേസും ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ശ്രമിക്കുകയാണ്." കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അയച്ച കത്തിൽ ആന്റോ ജോസഫ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTOJOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY