SignIn
Kerala Kaumudi Online
Saturday, 15 August 2026 3.25 PM IST

ചിമ്പുവിന്റെ അരസനിൽ പ്രിയങ്ക മോഹൻ

a

ചിമ്പു നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന അരസൻ എന്ന ചിത്രത്തിൽ നായികയായി പ്രിയങ്ക മോഹനും . ടൂറിസ്റ്റ് ഫാമിലിയിലൂടെ ശ്രദ്ധേയയായ യോഗലക്ഷ്മി ആണ് മറ്റൊരു നായിക. ഇതാദ്യമായാണ് പ്രിയങ്ക മോഹൻ ചിമ്പുവിന്റെ നായികയാവുന്നത്. ദേശീയ പുരസ്കാര ജേതാവായ വെട്രിമാരൻ ആദ്യമായി ചിമ്പുവുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയുണ്ട് . വിജയ് സേതുപതി നിർണായക വേഷത്തിൽ എത്തുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് നിർമ്മാണം. അസുരനുശേഷം വെട്രിമാരൻ- കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മലയാള താരം ജിബിൻ ഗോപിനാഥിന്റെ തമിഴ് പ്രവേശം കൂടിയാണ്. ചെന്നൈയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആൻഡ്രിയ ജെറീമിയ, ജോൺ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദീപാവലി റിലീസായാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY