
ഇന്ദ്രജിത്തിന്റെ നായികയായി സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ. നർത്തകിയായ സുജിന ശ്രീധരന്റെ അഭിനയ അരങ്ങേറ്ര ചിത്രം നവാഗതനായ കിരൺ ജോസി സംവിധാനം ചെയ്യുന്നു. സന്ദീപ് പ്രദീപ് മകന്റെ വേഷം അവതരിപ്പിക്കുന്നു. പാലക്കാട് കൊല്ലങ്കോട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രേമലു, ചിത്രീകരണം പൂർത്തിയായ ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളാണ് കിരൺ ജോസി . നടൻ അനുരാജ് ഒ.ബി ആണ് തിരക്കഥ. മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കഥ പങ്കാളിയാണ് അനുരാജ് ഒ.ബി.നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ അനുരാഗ് എൻജിനിയറിംഗ് വർക്ക്സ് , ബിനീഷേട്ടൻ റൂം മേറ്റ് എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായാണ് കിരൺ ജോസി രംഗത്തേക്ക് എത്തുന്നത്. പൂവൻ, ഐ ആം കാതലൻ, എന്നീ ചിത്രങ്ങളിൽ കിരൺ ജോസി അഭിനയിച്ചിട്ടുമുണ്ട്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി - മമിത ബൈബു ചിത്രം ബെതലഹേം കുടുംബയൂണിറ്റ് ഒാണം റിലീസായി പ്രദർശനത്തിന് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |