SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

മാരി സെൽവരാജ് - മുരുഗദോസ് ചിത്രങ്ങളിൽ കാർത്തി

karthi

മാരി സെൽവരാജിന്റെയും എ. ആർ. മുരുഗദോസിന്റെയും ചിത്രങ്ങളിൽ കാർത്തി നായകൻ. പ്രിൻസ് പിക്ചേഴ്സ് ആണ് മാരി വെൽവരാജ് - കാർത്തി ചിത്രം നിർമ്മിക്കുന്നത്. മാരി സെൽവരാജിന്റെ അച്ഛന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ടു ഡി എന്റർടെയ്ൻമെന്റ്സാണ് എ.ആർ. മുരുഗദോസ് - കാർത്തി ചിത്രം നിർമ്മിക്കുക. കാർത്തിയുടെ ഹിറ്റ് ചിത്രമായ സർദാറിന് രണ്ടാംഭാഗവും ഒരുങ്ങുന്നുണ്ട്. രജീഷ വിജയൻ നായികയായി രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. സർദാറിൽ രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. പി.എസ് മിത്രൻ തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. മെയ്യഴകനാണ് കാർത്തി നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സി. പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകൻ കേരളത്തിലും മികച്ച വിജയം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA