
യഷിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനമായി ടോക്സിക് ടീസർ. ബർത്ത് ഡേ പീക് വീഡിയോ യഷ് ആരാധകർക്കുള്ള പിറന്നാൾ വിരുന്ന് തന്നെയാണ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യഷ് ഒരു പാർട്ടിയിലേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. യഷിന്റെ 39-ാം ജന്മദിനമായിരുന്നു ഇന്നലെ.
ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ - അപ്സ് എന്നു പേരിട്ട ചിത്രം ഗീതുമോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ് ,മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ വെങ്കട്ട് കെ. നാരായണും യഷും ചേർന്നാണ് നിർമ്മാണം. കെ.ജി. എഫ് 2നു ശേഷം യഷ് അഭിനയിക്കുന്ന ചിത്രമായതിനാൽ പ്രതീക്ഷകൾ ഏറെയാണ്. പി.ആർ. ഒ ആന്റ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |