SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

ആൻസൺ പോളിന് നായിക അദിതി റാവു

anson

ആൻസൺ പോൾ നായകനായി രാജേഷ് സെൽവ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി അദിതിറാവു ഹൈദരിയും കേതകി ശർമ്മയും.

കമൽഹാസൻ നായകനായ തൂങ്കാവനം, കമൽഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് വിക്രം നായകനായ കടാരം കൊണ്ടാൻ എന്നീ ചിത്രങ്ങൾക്കു ശേഷം രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം മഴയിൽ നനെ ശിറേൻ ആണ് ആൻസൺ പോൾ നായകനായി തമിഴിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ടി. സുരേഷ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളിയായ റെബ മോണിക്ക ജോൺ ആണ് നായിക. ജീവ എന്ന കഥാപാത്രത്തെയാണ് ആൻസൺ പോൾ അവതരിപ്പിച്ചത്.

കെക്യു എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ആൻസൺ പോൾ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ആട് 2, എ രഞ്ജിത്ത് സിനിമ, റാഹേൽ മകൻ കോര, താൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിൽ ദേവരാജ് എന്ന പ്രതിനായകനായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA