SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.23 PM IST

മഹേഷ് നാരായണൻ ചിത്രം എറണാകുളത്ത്

ss

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം അടുത്ത ആഴ്ച എറണാകുളത്ത് ആരംഭിക്കും.പത്തു ദിവസം ചിത്രീകരണമുണ്ട്. അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ ആണ്. എറണാകുളം ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകും. ശ്രീലങ്ക, ദുബായ്, ഷാർജ, അ​സ​ർ​ബെ​യ്ജാ​ൻ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. ശ്രീലങ്കയിൽ ആണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഷെഡ്യൂളും ശ്രീലങ്കയിൽ ആയിരുന്നു. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.മലയാളത്തിലെ ഏറ്രവും ചെലവേറിയ സിനിമയായാണ് ഒരുങ്ങുന്നത്.

​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക. ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​
ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.
പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​ല​ണ്ട​ൻ,​ ​അ​ബു​ദാ​ബി,​ താ​യ്‌​ല​ൻ​ഡ്,​ ​വി​ശാ​ഖ​പ​ട്ട​ണം,​ ​ഹൈ​ദ്രാ​ബാ​ദ് ​ എ​ന്നി​വി​ട​ങ്ങ​ളിലും ചിത്രീകരണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY