SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ആക്ഷൻ പറഞ്ഞ് ആലപ്പി സുദർശനൻ

alappy

സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടിക്കാലം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സുദർശനന്റെ ഭാര്യ കെ.പി.എ.സി. ഷീലയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊല്ലം തുളസി, കുളപ്പുള്ളി ലീല, അഭിമന്യു അനീഷ്, പുന്നപ്ര മധു, പുന്നപ്ര അപ്പച്ചൻ, സത്യൻ ആലപ്പുഴ, ഷെറീഫ് ആലപ്പുഴ, അനീഷ് ആലപ്പുഴ, രശ്മി, ഗീത, മയൂര, റഹീമ, ശ്യാം തൃക്കുന്നപ്പുഴ, ജീവൻ കണ്ണൂർ, മഹദേവൻ, കലവൂർ ശ്രീലൻ, ശശി പള്ളാത്തുരുത്തി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വഴി തെറ്റുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു മാർഗ നിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ. 1971 ൽ ഉദയായുടെ ദുർഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുദർശൻ, ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ചലച്ചിത്രം എന്ന സിനിമയിൽ നായകനായിരുന്നു. വയലാർ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ നാടക വേദികളിലും, കോട്ടയം കലാഭാവന, തിരുവനന്തപുരം കലാസാഗർ, കൊച്ചിൻ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും പ്രവർത്തിച്ചു. എസ്.ജെ പ്രൊഡക്ഷൻസിനു വേണ്ടി ഷീല ഗ്രൂപ്പ് ആണ് നിർമ്മാണം. തിരക്കഥ, സംഭാഷണം: സുബോധ്, മുന്ന ഷൈൻ, ഗാനങ്ങൾ: രാജീവ് ആലുങ്കൽ, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ, അസിസ്റ്റന്റ് ഡയറക്ടർ: നവാസ് വാടാനപ്പള്ളി, പി.ആർ.ഒ: അയ്മനം സാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY