
മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. അഭിനയത്തിൽ മാത്രമല്ല, ഡബിംഗിലും തിരക്കഥ എഴുത്തിലും എല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. കമല എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി. ഭർത്താവ് ഫ്രാൻസിസുമായി ചേർന്ന് 'പുത്തൻ പുതുകാലം' എന്ന ആന്തോളജി ചിത്രത്തിൽ 'ഇളമയ് ഇദോ ഇദോ' എന്ന ചിത്രത്തിന് തിരക്കഥ ശ്രുതി രചിച്ചിരുന്നു.
ശ്രുതി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഏതാനും ചിത്രങ്ങളും അതിനു ഫ്രാൻസിസ് നൽകിയ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞ ചുരിദാറിൽ അതിസുന്ദരിയായ ശ്രുതിയെ ചിത്രത്തിൽ കാണാൻ കഴിയും. 'അഴകിന് അർത്ഥം കൊടുക്കാൻ ജനിച്ചവൾ' എന്ന അർത്ഥം വരുന്ന ഒരു തമിഴ് പാട്ടിന്റെ വരികളാണ് ഫ്രാൻസിസ് കമന്റായി നൽകിയത്.
ചെന്നൈയിൽ ആർക്കിടെക്ചറർ പഠിക്കുന്ന കാലത്താണ് ശ്രുതിയും ഫ്രാൻസിസും പരിചയപ്പെട്ടത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ 2016ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ശ്രുതിയുടെ സിനിമാ കരിയറിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ഫ്രാൻസിസാണ്. നടൻ റോഷൻ മാത്യു സംവിധാനം ചെയ്ത ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ കഥ ശ്രുതിയും ഫ്രാൻസിസും ചേർന്നാണ് എഴുതിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |