SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രം ഈരാറ്റുപേട്ടയിൽ

vishnu-unnikrishnan



വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി ആർ .കെ അജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജയോടെ തുടക്കമായി.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുഭാഷ് കൂട്ടിക്കൽ, ആർ .കെ അജയകുമാർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.കഥ-സുഭാഷ് കൂട്ടിക്കൽ,ഛായാഗ്രഹണം - വിഷ്ണു നാരായണൻ .സംഗീത സംവിധാനം-രാഹുൽ രാജ്,എഡിറ്റർ-രതീഷ് രാജ്,പ്രൊജക്ട് ഡിസൈനർ-സഞ്ജയ്‌ പടിയൂർ,ലൈൻ പ്രൊഡ്യൂസർ-സണ്ണി തഴുത്തല,പ്രൊജക്ട് കോ ഓർഡിനേഷൻ-റിജേഷ് രവി അമ്പലംകുന്ന്, കല-മകേഷ്‌ മോഹനൻ,
മേക്കപ്പ്-പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മുകേഷ് വിഷ്ണു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമറ്റം
മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻസ്- സംഗീത ജനചന്ദ്രൻ,ആഡ് ബോസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നെവിൻ രാജു ഓയൂർ ആണ് നിർമ്മാണം. ഈരാറ്റുപേട്ട, പീരുമേട്,കുട്ടിക്കാനം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും. പി .ആർ . ഒ എ. എസ്. ദിനേശ്.





Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY