SignIn
Kerala Kaumudi Online
Sunday, 20 September 2026 8.56 PM IST

നിർമ്മാണ രംഗത്തേക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

das



ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉർവശിയും മകൾ തേജലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേക്ക് എത്തുന്നത്.കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ഉർവശി,മഞ്ജു വാര്യർ, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്,അഖിൽ മാരാർ, അനുശ്രീ ,ഭാമ, ഗോവിന്ദ് പത്മസൂര്യ,ഗോപിക,ദേവനന്ദ, ജസ്നിയ ജയദിഷ് തുടങ്ങിയവർ സംസാരിച്ചു. 13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടമെന്നും അഭിലാഷ് പിള്ള പറഞ്ഞു.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന പാബ്ലോ പാർട്ടി അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് നിർമ്മിക്കുന്നത്. പി. ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY