SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

പൊലീസ് വേഷത്തിൽ നവ്യയും സൗബിനും , പാതിരാത്രി ഫസ്റ്റ് ലുക്ക്

soubin


നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.മമ്മൂട്ടി നായകനായ പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി ഒക്ടോബറിൽ പ്രദർശനത്തിനെത്തും.

പൊലീസ് വേഷത്തിലാണ് നവ്യ നായരും സൗബിൻ ഷാഹിറും എത്തുന്നത്. ആൻ അഗസ്റ്റിൻ , സണ്ണി വയ്ൻ , ആത്മീയ ,ഹരിശ്രീ അശോകൻ , ഇന്ദ്രൻസ് ,കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ഷാജി മാറാട്,

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY