SignIn
Kerala Kaumudi Online
Sunday, 21 June 2026 6.56 PM IST

'ഓസ്കാർ തന്നെ നൽകണം'; നൂറു സാമിയിലെ സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് വിജയ് ആന്റണി

swasika

ടെലിവിഷൻ സിരീയലുകളിലൂടെ സിനിമയിൽ എത്തിയ താരമാണ് സ്വാസിക. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ നടി മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമാണ്. തമിഴ് സിനിമയായ ലബ്ബർ പന്തിലെ മികച്ച അഭിനയത്തിന് പിന്നാലെ സ്വാസികയെ തേടിയെത്തിയത് നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'നൂറു സാമി'യിലെ സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ വിജയ് ആന്റണി.

സ്വാസികയുടെ അഭിനയത്തിന് ഓസ്കാർ ഉറപ്പെന്നാണ് വിജയ് ആന്റണി പറയുന്നത്. സ്വാസിക തീർച്ചയായും ഈ വർഷം നാഷണൽ അവാർഡിന് മുകളിൽ എന്തെങ്കിലും വാങ്ങണം. നമ്മുടെ രാജ്യത്ത് ഓസ്‌കാറില്ല ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ഓസ്‌കാർ സ്വാസികയ്ക്ക് തന്നെ നൽകണമെന്നായിരുന്നു വിജയ് ആന്റണിയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ താരത്തിനെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തി.

ശരിക്കും സ്വാസിക അത് അർഹിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. സെൽവിയായി സ്വാസിക അഭിനയിക്കുകയായിരുന്നില്ല നിൽപ്പിലും എടുപ്പിലും നടത്തത്തിലുമെല്ലാം ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ട ആരാധകരുടെ പ്രതികരണം. കഴിഞ്ഞ ദിവസം സിനിമ കണ്ടതിന് പിന്നാലെ സ്വാസികയെ അഭിനന്ദിച്ച് ഭർത്താവ് പ്രേം ജേക്കബ് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWASIKA, VIJAY ANTONY, NOORU SAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY