
റെട്രോ വിന്റേജ് ഡ്രെസ് കോഡിൽ ചുരുളൻ മുടിയിഴകളുയി ഒരു യുവതി. നവാഗതയായ ഷിഫിന ബബിൻ പക്കർ സംവിധാനം ചെയ്യുന്ന '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ രണ്ടാം പോസ്റ്ററും കളർ ഫുൾ തന്നെ. രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ തന്നെയാണ് ചിത്രത്തിന്റെ രചന.
അനന്തു എന്‍റര്‍ടെയ്ൻമെന്റസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, പി.ആർ.ഒ ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |