SignIn
Kerala Kaumudi Online
Thursday, 23 July 2026 6.33 PM IST

'ഇഷ്‌ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്‌താലേ സർവൈവ് ചെയ്യാൻ പറ്റൂ', കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഉപദേശങ്ങൾ തുറന്നുപറഞ്ഞ് പ്രിയാ വാര്യർ

READ ENGLISH VERSION
priya

സിനിമയിൽ മികച്ച അവസരങ്ങൾ നഷ്‌ടമായതിനെക്കുറിച്ചും തനിക്കെതിരെ വിമർശനങ്ങളെക്കുറിച്ചും വ്യക്തമാക്കി നടി പ്രിയാ വാര്യർ. സിനിമയിൽ ഉപദേശിക്കാൻ നിരവധിപേരുണ്ടാകുമെന്നും എന്നാൽ നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക എന്നതാണ് ഞാൻ ചെയ്‌‌തതെന്നും നടി പറയുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

സിനിമയിൽ എളുപ്പത്തിൽ കരിയറിൽ വളരാം എന്ന് ഉപദേശിച്ചവരുണ്ട്. അതേസമയം വ്യക്തിത്വം കളയരുത് പിയർ പ്രഷർ ഒരുപാടുണ്ടാകും എന്ന് ഉപദേശിച്ചവരുമുണ്ടെന്ന് പ്രിയാ വാര്യർ‌ പറയുന്നു. ഇഷ്‌ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്‌താലേ സർവൈവ് ചെയ്യാൻ പറ്റൂ എന്ന് ഉപദേശിക്കാനും ഒരുപാട് ആളുകളുണ്ടാകുമെന്നും നടി വ്യക്തമാക്കുന്നു. കാസ്റ്റിംഗ് ഡയറക്‌ടർമാരും സിനിമാ നിർമ്മാതാക്കളും ഒരു ഔഡീഷനുപോലും വിളിക്കാതെ തള്ളിക്കളയുന്നതിലെ നിരാശയും നടി പങ്കുവച്ചു. അതേസമയം പ്രിയാ നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്കെത്താൻ എലവേറ്റർ ലഭിക്കാൻ വഴിയുണ്ട് എന്നും ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി തുറന്നുപറയുന്നു.

മലയാളത്തിലും തമിഴിലുമടക്കം ചുരുക്കം ചിത്രങ്ങളിലാണ് പ്രിയാ വാര്യർ അഭിനയിച്ചിട്ടുള്ളത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ രംഗമാണ് നടിയെ പ്രശസ്‌തയാക്കിയത്. തമിഴിൽ ധനുഷ് സംവിധാനം ചെയ്‌‌ത 'നിലാവുക് എൻ മേൽ എന്നടി കോപം', അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ളി' എന്നിവയാണ് ഈ വർഷം നടിയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ മന്ദാകിനിയാണ് പ്രിയയുടെ ഒടുവിലിറങ്ങിയ മലയാളം ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYA PRAKASH WARRIER, CASTING COUCH, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY