SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.18 PM IST

ഉർവശിയുടെ മകൾ കുഞ്ഞാറ്റ ശ്രീനാഥ് ഭാസിയുടെ നായിക, ശ്രദ്ധനേടി 'പ്രിയതമൻ' പോസ്റ്റർ പുറത്ത്

sreenath-bhasi
ഉർവശിയോടൊപ്പം തേജാലക്ഷ്‌മി,​ ശ്രീനാഥ് ഭാസി

പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ തേജാലക്ഷ്‌മി നായികയാകുന്ന ചിത്രം പ്രിയതമന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ നായകൻ. റെജീ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്‌ണ പൂജപ്പുരയാണ്. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സുനിൽകുമാർ എസും മുനീർ അറയ്‌ക്കലുമാണ്

priyataman-poster
പ്രിയതമൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന് ശേഷം റെജീ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിന്റെ കഥയും റെജീ പ്രഭാകരന്റേതാണ്. പ്രിയതമന്റെ കഥ സനു ഭാസ്‌കറാണ്. ഛായാഗ്രാഹകൻ പ്രദീപ് നായർ. സിയാൻ ശ്രീകാന്താണ് എഡിറ്റിംഗ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രമേശ് നാരായണനും ബിജിബാലുമാണ്. പശ്ചാത്തല സംഗീതം റോണി റാഫേൽ.

കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജാലക്ഷ്‌മിയുടെ ആദ്യചിത്രം ബിനു പീറ്ററിന്റെ സുന്ദരിയവൾ സ്റ്റെല്ല ആണ്. ആരതി ഗായത്രി ദേവി സംവിധാനം ചെയ്ത പാബ്‌ളോ പാർട്ടിയിലും തേജാലക്ഷ്‌മിയാണ് നായിക. ചിത്രത്തിൽ അമ്മ ഉർവശിയും ഒപ്പം അഭിനയിക്കുന്നുണ്ട്. കന്നഡ ചിത്രം ബുള്ളിയിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയുടെ ടൈംട്രാവൽ ചിത്രം ഒറിജിനലാണ് ഉടൻ റിലീസിനൊരുങ്ങുന്നത്,​ ക്രെഡിറ്റ് ‌സ്‌കോർ,​ ജിവി പ്രകാശിനൊപ്പമുള്ള വെക്കയ്‌ എന്നിവയാണ് മറ്റ് പ്രോജക്‌ടുകൾ.

English Summary

The filming of Priyathamante will begin soon, featuring Tejalakshmi, daughter of renowned Malayalam actors Manoj K. Jayan and Urvashi, as the female lead. The film’s title poster has already attracted attention, with Sreenath Bhasi starring as the male lead.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEJALAKSHMI, SREENATH BHASI, PRIYATAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY