SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്ത്യയിലേക്ക്

all-we-imagine-as-light

വിതരണം ഏറ്റെടുത്ത് റാണ ദഗുബാട്ടി

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഗ്രാന്റ് പ്രിക്‌സ് പുരസ്‌കാരം നേടുകയും ചെയ്ത ഓൾ വി ഇമാജിൻ ആസ്‌ ലൈറ്റ് എന്ന ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം തെലുങ്ക് താരം റാണ ദഗുബാട്ടിയുടെ സ്‌പിരിറ്റ് മീഡിയ സ്വന്തമാക്കി. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ്‌ലൈറ്റിൽ മലയാളി താരങ്ങളായ കനികുസൃതി, ദിവ്യപ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ മുപ്പതു വർഷത്തിനുശേഷം പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വി ഇമാജിൻ ആസ്‌ ലൈറ്റ്. ഇന്ത്യയിലെ തിയേറ്ററിൽ ഓൾ വി ഇമാജിൻ ആസ്‌ലൈറ്റ് പ്രദർശനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

കെയർ ഒഫ് കഞ്ചാരപാലം, ബൊമ്മലത, ചാർളി 777 തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മാതാവു കൂടിയായ റാണ ദഗുബാട്ടിയുടെ സ്‌പിരിറ്റ് മീഡിയ വിതരണം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY