SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

പുലർച്ചെ വേട്ട തുടങ്ങും

ss

തലൈവർ ആരാധകർക്ക് ആവേശം പകരാൻ വേട്ടൈയ്യൻ ഒക്ടോബർ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും.തിയേറ്രറിൽ

തീപാറുമെന്ന് ഉറപ്പിക്കുന്നു ട്രെയിലർ. പൊലീസ് എൻകൗണ്ടറാണ് ചിത്രത്തിന്റെ പ്രമേയം.ടി.ജെ. ജ്ഞാവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മിന്നുന്ന പ്രകടനത്തിൽ സൂപ്പർ സ്റ്റാറുകളായ രജനികാന്തും അമിതാഭ് ബച്ചനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജിത്ത് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. എൻകൗണ്ടറിനെ എതിർക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനെ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നു. അമേരിക്കയിൽ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ്. ഏകദേശം 5000 ടിക്കറ്റുകൾ വിറ്റുപോയപ്പോൾ 97,000 ഡോളർ (ഏകദേശം ഒരുകോടി ലഭിച്ചു )എന്നാണ് റിപ്പോർട്ട്.

മാസ് ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന ചിത്രത്തിൽ താര രാജാക്കൻമാർക്കൊപ്പം വൻ താരനിരയുണ്ട്. യു.എ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ കുടുംബ പശ്ചാത്തലത്തിൽ കൂടിയാണ് വേട്ടൈയ്യൻ ഒരുങ്ങുന്നത്. കേരളത്തിൽ 200 ലധികം സ്ക്രീനിൽ വേട്ടൈയ്യൻ എത്തുന്നുണ്ട്. പുലർച്ചെ ആദ്യ പ്രദർശനം ഉണ്ടെന്നും തിങ്കളാഴ്ചയോടെ സമയം അറിയാൻ കഴിയുമെന്നാണ് വിവരം. രജനികാന്തിന്റെ ഭാര്യയായി മഞ്ജു വാര്യർ എത്തുന്നു. ഇരുവരും ആദ്യമായാണ് ഒരുമിക്കുന്നത്. ഫഹദ് ഫാസിൽ, സാബു മോൻ എന്നിവരാണ് മറ്റു മലയാളിതാരങ്ങൾ. റാണ ദഗുബട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിംഗ്, ദുഷാര വിജയൻ, തമ്പി രാമയ്യ , കിഷോർ, രോഹിണി, രവി മരിയ, റാവു രമേശ്, രമേശ് തിലക്, ജി.എം. സുന്ദർ, ഷബീർ കല്ലറക്കൽ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം എസ്.ആർ. കതിർ. സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റർ ഫിലോമിൻ രാജ്, ആക്ഷൻ അൻവറിവ്, കലാസംവിധാനം കെ. കതിർ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനുവർദ്ധൻ, ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ തമിഴ്, തെലുങ്ക് , ഹിന്ദി, കന്നട ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്.

ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ.

പി.ആർ.ഒ ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA