
'പണി 2 ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോജു ജോർജ്. പണിക്ക് മൂന്നു ഭാഗങ്ങൾ ഉണ്ടാകും.
ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ 'പണി 2' എത്തുമെന്ന് ജോജു വ്യക്തമാക്കി.
'പണി 2'യുടെ സ്ക്രിപ്റ്റ് പൂർത്തിയായി. ഷൂട്ടിംഗിന് തയ്യാറെടുപ്പുകൾ തുടങ്ങി . പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും,പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2, ഇന്ത്യയിലെ മികച്ച സാങ്കേതിക വിദഗ് ധരായിരിക്കും പ്രവർത്തിക്കുക.
പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല, മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. അതിൽ മൂന്നാമത്തേതായ 'പണി 3' ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും. ജോജു ജോർജിന്റെ വാക്കുകൾ.
ജോജു ജോർജ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പണി. ഗിരി എന്ന കേന്ദ്രകഥാപാത്രത്തെ ജോജു ആണ് അവതരിപ്പിച്ചത്.
. പി ആർ ഒ: ആതിര ദിൽജിത്ത്
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |