SignIn
Kerala Kaumudi Online
Thursday, 17 September 2026 12.02 AM IST

ലുലുവിൽ എത്തിയാൽ 'കടുവ'യെ കാണാം, വിജയം ആഘോഷിക്കാൻ പൃഥ്വിരാജ് നാളെ തലസ്ഥാനത്ത്

prithvi

പൃ​ഥ്വി​രാ​ജ് ​-​ ​ഷാ​ജി​ ​കൈ​ലാ​സ് ​കൂ​ട്ടു​കെ​ട്ടി​ൽ​ പുറത്തിറങ്ങിയ ചിത്രമാണ്​ ​'ക​ടു​വ'. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് 'കടുവ' നിർമിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാനായി തിരുവനന്തപുരത്ത് എത്തുകയാണ് പൃ​ഥ്വി​രാ​ജ് . ലുലു മാളിൽ വെെകിട്ട് 6.30 നാകും താരം എത്തുക. നടൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ​

prithvi

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KADUVA, PRITHVI, LULU, SUCCESS CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY