പരീക്ഷാക്രമക്കേടുകൾക്കെതിരെ കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്ദറിൽ നടന്ന യുവജന സമരങ്ങളെ പിന്തുണച്ച് താൻ പങ്കുവച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകളെക്കുറിച്ച് വിസ്‌മയ വ്യക്തമാക്കിയത്.
നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഭരണകൂടത്തിന്റെ ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്ന് വിസ്‌മയ വ്യക്തമാക്കി. ബലപ്രയോഗത്തിന് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും, മനുഷ്യത്വത്തിന് മേലെയാകരുത് രാഷ്ട്രീയമെന്നും നടി പറയുന്നു.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയെ അപലപിച്ച് വിസ്‌മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംവാദങ്ങൾക്ക് പകരം ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നതിനെതിരെയും, പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നുമായിരുന്നു വിസ്മയ പോസ്റ്റിലൂടെ ചോദിച്ചത്. എന്നാൽ താരത്തിെന്റെ പോസ്റ്റിന് പിന്നാലെ കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്നവരിൽ നിന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്.
അതേസമയം വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്‌മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു സംവിധായകൻ മേജർ രവിയുടെ പ്രതികരണം. സമരത്തിന് പിന്നിലെ ഗൂഢാലോചന അറിയാതെ, പൊലീസ് മർദനം കണ്ടപ്പോൾ മനുഷ്യത്വത്തിന്റെ പുറത്ത് മാത്രം പ്രതികരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഭരണപക്ഷത്തെ അനുകൂലിക്കുന്ന മേജർ രവിയുടെ പ്രതികരണത്തെയും പൂർണമായും തള്ളുന്നതായിരുന്നു വിസ്‌മയയുടെ നിലപാട്.
Vismaya Mohanlal, actor and daughter of Mohanlal, has firmly reaffirmed her support for the youth protests held at Jantar Mantar, Delhi, against examination irregularities. In a recent YouTube interview, she stated that her stance against government crackdowns on citizens will remain unchanged regardless of which party is in power.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |