SignIn
Kerala Kaumudi Online
Monday, 03 August 2026 3.51 AM IST

തൂത്തുവാരി സ്പൈഡർമാൻ

ss

ഇന്ത്യയിൽ ഒരു ഹോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ- കേരളത്തിൽ റെക്കോർഡ് നേട്ടത്തിൽ

ഇന്ത്യൻ ബോക്സ് ഓഫീസ് അടക്കി ഭരിക്കുന്നത് ഹോളിവുഡ് ചിത്രമായ 'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ. ഇന്ത്യൻ ബോക്സ് ഒാഫീസിൽനിന്ന് മൂന്നു ദിവസം കൊണ്ട് വാരിയത് 131. 4 കോടി. ഇന്ത്യയിൽ ഒരു ഹോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അവഞ്ചേഴ്സ് : എൻഡ് ഗെയിം (65 കോടി ഗ്രോസ്, 53 കോടി നെറ്റ്) അവതാർ : ദ വേ ഒഫ് വാട്ടർ (48 കോടി ഗ്രോസ്, 40 കോടി നെറ്റ്) എന്നിവയുടെ നേട്ടം മറികടന്നു. കേരളത്തിലും റെക്കോർഡ് നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രമായി സ്പൈഡർമാൻ മാറി. ഏകദേശം 5.5 കോടി രൂപയാണ് ആദ്യ ദിനം വാരിക്കൂട്ടിയത്.

കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ രാവിലെ 6.30ന് ആദ്യഷോ ആരംഭിച്ചിരുന്നു. അവധി ദിവസമായ ഇന്നും ഇതു തന്നെയാണ് സ്ഥിതി. നോളൻ ചിത്രമായ ഒഡീസിയുടെ ഇന്ത്യയിലെ ആദ്യ ദിന നെറ്റ് കളക്ഷൻ 17 കോടിയായിരുന്നു. സ്പൈഡർമാൻ വൻ കുതിപ്പ് നടത്തുമ്പോൾ ലോകമെമ്പാടുമുള്ള മാർ വെൽസിനിമാറ്റിക് യൂണിവേഴ്സ് ആരാധകർ ആവേശത്തിലാണ്.

2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ : നോ വേ ഹോം സിനിമയുടെ തുടർച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത് .സ്പൈഡർമാനായി ടോം ഹോളണ്ട് വല നെയ്യുന്നു.ലോകത്ത് 30 വയസിൽ താഴെയുള്ള നടൻമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി ടോം ഹോളണ്ട് മാറി. 1 ലക്ഷം കോടി രൂപയാണ് പ്രതിഫലം.

സ്ട്രെയിബർ കിങ്സ് താരം സാഡിനിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെൻഡായ, ജേക്കബ് ബതേൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക് റൂഫല്ലോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. കൊളംബിയ പിക്ചേഴ്സും മാർവെൽ സ്റ്റുഡിയോസും പാസ്കൽ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.സോണി പിക്ചേഴ്സാണ് ഇന്ത്യയിലെ വിതരണക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPIDERMAN, CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY