SignIn
Kerala Kaumudi Online
Monday, 03 August 2026 3.51 AM IST

ശ്രീവിദ്യയെ വീണ്ടും അനശ്വരമാക്കി വീണ നായർ

ss

റീലിന് കൈയടിച്ച് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയ താരം വീണ നായർ പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽ വൈറൽ. 1979ൽ റിലീസ് ചെയ്ത 'വേനലിൽ ഒരു മഴ" എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എം.എസ്. വിശ്വനാഥൻ സംഗീതം ഒരുക്കി ശ്രീവിദ്യ അനശ്വരമാക്കിയ 'അയല പൊരിച്ചതുണ്ട്" എന്ന ഗാനത്തിനൊപ്പമാണ് വീണയുടെ പുതിയ പെർഫോമൻസ്.

ബ്ളാക് ആൻഡ് വൈറ്റ് ദൃശ്യവുമായി ഒരുക്കിയ റീലിൽ ഗാനത്തിന്റെ ഭാവവും മുഖഭാവങ്ങളും അതേ തന്മയത്വത്തോടെ വീണ നായർ അവതരിപ്പിച്ചു . വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തതോടെ റീൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തു. ''ശ്രീവിദ്യയെ പോലെ തന്നെയുണ്ട്. 20 പ്രാവശ്യം കണ്ടു മടുത്തില്ല എന്നിങ്ങനെയാണ് കമന്റുകൾ. വീണയുടെ കണ്ണുകളുടെ ഭാവവും മുഖഭാവങ്ങളും ശ്രീവിദ്യയെ ഓർമ്മിപ്പിക്കുന്നുവെന്ന അഭിപ്രായം നിരവധിപേർ പങ്കുവയ്ക്കുന്നുണ്ട്.

മുൻപും ശ്രീവിദ്യയെ അനുസ്മരിച്ചിട്ടുണ്ട് വീണ നായർ.എന്റെ സൂര്യപുത്രിക്ക് സിനിമയിൽ ശ്രീവിദ്യ അവിസ്മരണീയമാക്കിയ 'വസുന്ധരാദേവി" എന്ന കഥാപാത്രമായി 'ആലാപനം തേടും തായ്‌മനം" എന്നു തുടങ്ങുന്ന ഗാനം പുനവതരിപ്പിച്ചിരുന്നു. ശ്രീവിദ്യയുടെ കോസ്റ്റ്യൂമും ആഭരണങ്ങളും ഹെയർസ്റ്റൈലും പൊട്ടും എല്ലാം അതുപോലെ തന്നെ റീക്രിയേറ്റു ചെയ്തു.വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരം ആണ് വീണ നായർ.ടെലിവിഷൻ രംഗത്തും നിന്നും ഏറെ ആരാധകരെ നേടി. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEVIDYA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY