
ഹോളിവുഡ് - കൊറിയൻ സിനിമകളെ അനുസ്‌മരിക്കുന്ന വിധം ഷോട്ടുകളായി കാർത്തി നായകനായ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ 2 ടീസർ പുറത്തിറങ്ങി. ജപ്പാനിൽ ഒരു സ്‌പൈ ഓപ്പറേഷനിൽ പോകുകയാണ് ഇക്കുറി സർദാർ. ഇരട്ട വേഷത്തിൽ ആണ് കാർത്തി എത്തുന്നത്. എസ്.ജെ. സൂര്യയും മാളവിക മോഹനനും ആക്‌ഷൻ രംഗങ്ങളിൽ നിറഞ്ഞാടുന്നു. ഇന്ത്യയെ നശിപ്പിക്കാൻ പോകുന്ന ബ്ളാക് ഡാഗർ എന്ന ഒരു ശക്തി വരുന്നുവെന്ന സൂചന നിറയുന്നതാണ് ടീസർ.
ബ്ളാക് ഡാഗർ ആണ് എസ്. ജെ. സൂര്യ രജിഷ വിജയൻ, അഷിക രംഗനാഥ്, യോഗിബാബു, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. 2022ൽ റിലീസ് ചെയ്ത 'സർദാർ" സിനിമയുടെ സീക്വൽ ആയാണ് രണ്ടാം ഭാഗം എത്തുക. സാം എ.എസ്. ആണ് സംഗീതം. ജോർജ് സി. വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിൻസ് പിക്‌ചേഴ്സിന്റെയും എെവിവൈ എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ എസ്. ലക്ഷ്‌മൺ കുമാർ , ഇഷാൻ സക്സേന എന്നിവർ ചേർന്നാണ് നിർമ്മാണം. സെപ്തംബർ 10ന് റിലീസ് ചെയ്യും. സർദാർ 50 കോടി ക്ളബിൽ ഇടംപിടിച്ചതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |