
മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം സിനിമയിൽ മീരജാസ്മിന്റെ രംഗങ്ങൾ പൂർത്തിയായി. മീരജാസ്‌മിന് അതിമനോഹരമായ ഒരു കുറിപ്പിലൂടെ സംവിധായകൻ തരുൺമൂർത്തിയും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വിടവാങ്ങൽ നൽകി. 'ഒടുവിൽ നമ്മുടെ നായികയോട് വിടപറയുകയാണ്. നമ്മുടെ സെറ്റിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും ഊഷ്മളതയ്ക്കും മനോഹരമായ ഊർജ്ജത്തിനും മീരയ്ക്ക് നന്ദി. ചില വിടവാങ്ങലുകൾ ഒരിക്കലും എളുപ്പമല്ല, പക്ഷേ അവർ സമ്മാനിച്ച ഓർമ്മകൾ അവിസ്മരണീയമാക്കുന്നു." മീരയ്ക്കൊപ്പമുള്ള സെറ്റിലെ ചിത്രങ്ങൾ പങ്കുവച്ച് തരുൺ കുറിച്ചു.
മോഹൻലാൽ അവതരിപ്പിക്കുന്ന ലൗലജൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ നൈസിയുടെ വേഷത്തിൽ ആണ് മീരജാസ്മിൻ എത്തുന്നത്.13 വർഷത്തിനുശേഷം ആണ് മോഹൻലാലും മീര ജാസ്മിനും ഒരുമിക്കുന്നത്. 'ലേഡീസ് ആൻഡ് ജന്റിൽമാൻ " സിനിമയിൽ ആണ് മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ മീരജാസ്മിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വത്തിൽ അതിഥി വേഷത്തിൽ മീര ജാസ്മിൻ പ്രത്യക്ഷപ്പെട്ടതാണ്.
അതേസമയം, ഡിസംബർ 24ന് അതിമനോഹരം റിലീസ് ചെയ്യും. മോഹൻലാലിന്റെ 366-ാമത്തെ ചിത്രമായ അതിമനോഹരത്തിന് ബോംബെയിലും ശബരിമലയിലും ചിത്രീകരണമുണ്ട്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഇതാദ്യം. രതീഷ് രവി രചന നിർവഹിക്കുന്നു. ഷാജി കുമാർ ആണ് ഛായാഗ്രഹണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |