
ഗാനരംഗത്ത് വിജയ് യുടെ ബോയ്സ്
തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ജൂലായ് 23ന് റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ പുതിയ പോസ്റ്റർ പുറത്തിറങ്ങി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആരാധക ലോകം ഉറ്റുനോക്കുന്നു. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യം നിറഞ്ഞ ചിത്രങ്ങൾ നിർമിച്ച വെങ്കട്ട് കെ നാരായണ കെ. വി . എൻ പ്രൊഡക്ഷന്റെ ബാനറിൽ ആണ് ജനനായകൻ നിർമ്മിക്കുന്നത്. ദളപതി വിജയ്‍യുടെ ബോയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയ സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‍ലി, നെൽസൺ എന്നിവർ ജനനനായകനിലെ ഗാന രംഗത്ത് പ്രത്യക്ഷപ്പെടും. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി. സെൽവ കുമാർ, കൊറിയോഗ്രഫി ശേഖർ, സുധൻ,ഗാനങ്ങൾ അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |